+

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈസൺവാലി സ്വദേശി മരിച്ചു

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈസൺവാലി സ്വദേശി മരിച്ചു

കോട്ടയം : കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. കോട്ടയം കിടുങ്ങൂരിലാണ് അപകടമുണ്ടായത്. ഇടുക്കി ബൈസൺവാലി സ്വദേശി സാജി സെബാസ്റ്റ്യൻ (58) ആണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം ലഭിക്കുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നതാണ് പ്രാഥമിക നിഗമനം. കാർ പൊളിച്ച ശേഷമാണ് സെബാസ്റ്റ്യനെ പുറത്തെത്തിക്കാൻ സാധിച്ചത്.

facebook twitter