+

കൊച്ചിയിൽ പതിനാലുകാരനെ ലഹരിക്കടിമയാക്കി അമ്മൂമ്മയുടെ ആൺ സുഹൃത്ത്; കേസിൽ കുട്ടി മൊഴി മാറ്റി , ആൺസുഹൃത്തിനെ വെറുതെ വിട്ടു

അമ്മൂമ്മയുടെ ആൺസുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകിയെന്ന പരാതിയിൽ മൊഴിമാറ്റി പതിനാല് വയസുകാരൻ. മുത്തശ്ശിയുടെ സുഹൃത്ത് ലഹരി നൽകിയിട്ടില്ലെന്ന് കുട്ടിയുടെ മൊഴി. മദ്യവും കഞ്ചാവും നൽകി എന്നായിരുന്നു കേസ്.


കൊച്ചി:  അമ്മൂമ്മയുടെ ആൺസുഹൃത്ത് നിർബന്ധിച്ച് ലഹരി നൽകിയെന്ന പരാതിയിൽ മൊഴിമാറ്റി പതിനാല് വയസുകാരൻ. മുത്തശ്ശിയുടെ സുഹൃത്ത് ലഹരി നൽകിയിട്ടില്ലെന്ന് കുട്ടിയുടെ മൊഴി. മദ്യവും കഞ്ചാവും നൽകി എന്നായിരുന്നു കേസ്.

14 കാരൻ മൊഴി മാറ്റിയതോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വെറുതെ വിട്ടു. കുടുംബ പ്രശ്നമാകാം കുട്ടി ആദ്യ പരാതി ഉന്നയിക്കാൻ കാരണമെന്ന് പ്രാഥമിക നിഗമനം. അച്ചൻ മരിക്കുകയും അമ്മ രണ്ടാം വിവാഹം കഴിക്കുകയും ചെയ്തതോടെ മറ്റാരു വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്.

തനിക്ക് പല തവണ മദ്യം നൽകിയതായി 14 കാരൻ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. വീട്ടിൽ ടിവി കണ്ടു കൊണ്ടിരിക്കുമ്പോൾ അമ്മൂമ്മയുടെ ആൺസുഹൃത്തായ പ്രവീൺ നിർ‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ ജൻമദിനത്തിൽ പ്രവീൺ ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചുവെന്നും മൊഴി നൽകിയിരുന്നു. കൂട്ടുകാരിൽ നിന്ന് വിവരങ്ങളറിഞ്ഞ പതിനാലുകാരന്‍റെ മാതാപിതാക്കൾ പ്രവീണിനെതിരെ പരാതി നൽകുകയായിരുന്നു.
 

facebook twitter