ചേരുവകള്‍
അരിപ്പൊടി – 1 കപ്പ്
വെള്ളം – അരക്കപ്പ്
ഉപ്പ്
പഞ്ചസാര
തേങ്ങ
തേങ്ങാപ്പാല്‍ – 3 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാത്രത്തില്‍ അരിപ്പൊടി ഇട്ട് ആവശ്യത്തിനു മാത്രം ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
ഇതിലേക്കു അരക്കപ്പ് തിളച്ച വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം.
അതു ചെറിയ ഉരുളകളാക്കണം.
ഉരുളകളും തേങ്ങയും പുട്ടുകുറ്റിയില്‍ നിറച്ച് പതിനഞ്ചു മിനിറ്റ് ആവികയറ്റുക.
മറ്റൊരു പാനില്‍ തേങ്ങാപ്പാലില്‍ പഞ്ചസാര മിക്‌സ് ചെയ്ത് ചൂടാക്കുക
ആവികയറ്റിയ മണിപ്പുട്ട് തേങ്ങാപ്പാലിലിട്ടു നന്നായി മിക്‌സ് ചെയ്യുക.