+

ഗോബി മഞ്ചൂരിയൻ തയ്യാറാക്കാം

കോളി ഫ്ളവർ -1 ചെറുത് (ചെറുതാക്കി മുറിച്ചത്) സവാള -2 (ചതുരത്തിൽ അരിഞ്ഞത്) പച്ചമുളക് -6 വെളുത്തുളളി -2 ടേബിൾസ്പൂൺ(ചെറുതായി അരിഞ്ഞത്) ഇഞ്ചി -1 കഷ്ണം (ചെറുതായി അരിഞ്ഞത്) കാപ്സിക്കം - 1 (ചതുരത്തിൽ അരിഞ്ഞത്)

ആവശ്യമുള്ള സാധനങ്ങൾ

കോളി ഫ്ളവർ -1 ചെറുത് (ചെറുതാക്കി മുറിച്ചത്)
സവാള -2 (ചതുരത്തിൽ അരിഞ്ഞത്)
പച്ചമുളക് -6
വെളുത്തുളളി -2 ടേബിൾസ്പൂൺ(ചെറുതായി അരിഞ്ഞത്)
ഇഞ്ചി -1 കഷ്ണം (ചെറുതായി അരിഞ്ഞത്)
കാപ്സിക്കം - 1 (ചതുരത്തിൽ അരിഞ്ഞത്)
കോൺ ഫ്ളവർ -കാൽ കപ്പ്
മൈദ -കാൽ കപ്പ്
സോയ സോസ് - 2 ടേബിൾസ്പൂൺ
റ്റൊമാറ്റോ സോസ് -2 ടേബിൾസ്പൂൺ
കാശ്മീരി മുളക് പൊടി -2 ടേബിൾസ്പൂൺ
കുരുമുളക് പൊടി -1 സ്പൂൺ
പഞ്ചസാര -1 സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ -ആവശ്യത്തിന്
വെളളം -1 കപ്പ്

പാചകം ചെയ്യുന്ന വിധം

കോൺഫ്ളവർ ,മൈദ , ഉപ്പ് ഇവ പാകത്തിന് വെളളം ചേർത്ത് നല്ല കട്ടിയിൽ മിക്സ് ചെയ്തെടുക്കണം . കോളി ഫ്ളവർ ഈ പേസ്റ്റിൽ മുക്കിയ ശേഷം തിളച്ച എണ്ണയിൽ വറുത്ത് കോരി മാറ്റി വെയ്ക്കണം. .അധികം നിറം മാറി മൊരിഞ്ഞുപോകരുത്. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി സവാള ,പച്ചമുളക് , ഇഞ്ചി ,വെളുത്തുളളി എന്നിവ വഴറ്റണം . ശേഷം കാപ്സിക്കം ചേർക്കണം .അധികം വെന്തുപോകരുത്. ശേഷം സോയ സോസ് ചേർത്തുകൊടുക്കണം. കൂടെ മുളകുപൊടി ചേർത്ത് വഴറ്റിയ ശേഷം ഒരു കപ്പ് വെളളം കൂടെ ചേർക്കണം. ഇതിൽ കുരുമുളക് പൊടി ചേർത്ത ശേഷം പഞ്ചസാരയും ഉപ്പും ചേർത്തു കൊടുക്കാം. ശേഷം തിളപ്പിക്കണം. ഗ്രേവിയ്ക്ക് നല്ല കട്ടി കിട്ടുവാനായി കുറച്ച് കോൺഫ്ളവർ കലക്കി ഒഴിക്കാം. ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം.
 

facebook twitter