ആവശ്യമായ സാധനങ്ങൾ
അരിപ്പൊടി – 2 കപ്പ്
തേങ്ങ – 1 മുറി
ഉപ്പ് – ആവശ്യത്തിന്
ശർക്കര – 150 ഗ്രാം.
ഏലക്ക – 5 എണ്ണം
ജീരകം പൊടിച്ചത് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ശർക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയിൽ, തേങ്ങ ചിരകിയതും ഏലക്കപൊടിയും, ജീരകം പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അരിപ്പൊടി ആവശ്യമുള്ളത്ര നല്ല ചൂടുവെള്ളത്തിൽ വെള്ളം ചേർത്തു നന്നായി കുഴച്ചു വയ്ക്കുക. നല്ല ചൂടുവെള്ളത്തിൽ കുഴച്ചാൽ കൊഴുക്കട്ട ഉണ്ടാക്കുമ്പോൾ പൊട്ടിപ്പോകില്ല. കുഴച്ച മാവ് ചെറിയ ചെറിയ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക. ഈ ഉരുളകൾ ആവിയിൽ വേവിച്ചെടുക്കുക. രുചികരമായ കൊഴുക്കട്ട തയ്യാർ