ഈ ചൂടത്ത് തണുപ്പിച്ച് നാരങ്ങ വെള്ളം കുടിക്കുന്നിടത്തോളും സുഖം മറ്റൊന്നിനും കിട്ടില്ല. ശരീരത്തിൽ നിന്നും വിയർപ്പിനൊപ്പം നഷ്ടപ്പെട്ടു പോകുന്ന ജലാംശം വീണ്ടെടുക്കാൻ ഇത് സഹായിക്കും. കൂടാതെ ശരീര താപനിലയും ഇത് മെച്ചപ്പെടുത്തുന്നു. സ്ഥിരമായി നാരങ്ങ വെള്ളം കുടിക്കാറുണ്ടോ? നാരങ്ങ നീര് വെള്ളത്തിൽ പിഴിഞ്ഞ് ചേർക്കാറാണോ പതിവ്?
എന്നാൽ ഇനി വെള്ളത്തിനു പകരം തേങ്ങ ഉപയോഗിച്ചു നോക്കൂ. കിടിലൻ രുചിയിൽ നാരങ്ങ വെള്ളം ആസ്വദിച്ചു കുടിക്കാം.
ചേരുവകൾ
നാരങ്ങ
തേങ്ങ
ഇഞ്ചി
പുതിനയില
പഞ്ചസാര
ഐസ്ക്യൂബ്
തയ്യാറാക്കുന്ന വിധം
ഒരു നാരങ്ങ പിഴിഞ്ഞ് ജ്യൂസെടുക്കാം.
അതിലേയ്ക്ക് ചെറിയ കഷ്ണം ഇഞ്ചി ചേർക്കാം.
ഒപ്പം തേങ്ങ ചിരകിയത് ഒരു പിടി, നാലോ അഞ്ചോ പുതിനയില,
മധുരത്തിനനുസരിച്ച് പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം.
ഇത് നന്നായി അരിച്ച് ഒരു പാത്രത്തിലേയ്ക്കു മാറ്റാം.
ഒരു ഗ്ലാസിൽ ഐസ്ക്യൂബ് ചേർത്ത് പകർന്ന് കുടിക്കാം.