ചേരുവകൾ
പച്ചരി- 1 കപ്പ്
മുട്ട- 2
ഉപ്പ്- ആവശ്യത്തിന്
ചോറ്
വെള്ളം- 2 ടേബിൾസ്പൂൺ
കാരറ്റ്
പച്ചമുളക്
തയ്യാറാക്കുന്ന വിധം
Trending :
ഒരു കപ്പ് പച്ചരി എട്ട് മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കാം.
ശേഷം അതിലേയ്ക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കാം.
ആവശ്യത്തിന് ഉപ്പും, അര കപ്പ് വേവിച്ച ചോറുംം 2 ടേബിൾസ്പൂൺ വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കാം.
കാരറ്റും പച്ചമുളകും കട്ടി കുറച്ച് അരിഞ്ഞതും ചേർത്ത് ഒരിക്കൽക്കൂടി അരയ്ക്കാം.
അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
തയ്യാറാക്കിയ മാവിൽ നിന്നും ഒരു തവി എണ്ണയിലേയ്ക്ക് ഒഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം.