ചേരുവകൾ
ദോശ മാവ്
സവാള - 2 ( ഖനം കുറച്ചു പൊടിയായി അരിഞ്ഞെടുക്കുക )
പച്ചമുളക് ( ഖനം കുറച്ചു വട്ടത്തിൽ അരിഞ്ഞത്)
കറിവേപ്പില ( പൊടിയായി അരിഞ്ഞത് )
മല്ലിയില ( പൊടിയായി അരിഞ്ഞത് )
നെയ്യ് / എണ്ണ
തയ്യക്കുന്ന വിധം
നുറുക്കിയ പച്ചക്കറികളും ഇലകളും ഒരുമിച്ചാക്കി ഇളക്കി വയ്ക്കുക
ചൂടായ തവയിൽ മാവൊഴിച്ച് , ദോശയെക്കാളും കട്ടിയിൽ പരത്തുക
ഉടനെ തന്നെ പച്ചക്കറിക്കൂട്ട് മാവിന് മുകളിൽ തൂവി പതിയെ തവി കൊണ്ട് ഒന്ന് അമർത്തി കൊടുക്കുക
അതിനു മുകളിലായി നെയ്യോ എണ്ണയോ തളിക്കുക
അടിവശം നന്നായി മൊരിഞ്ഞാൽ തീ കുറച്ചു ,ഊത്തപ്പം മറിച്ചിട്ട് മുകളിൽ തവി കൊണ്ട് പതിയെ ഒന്ന് അമർത്തിക്കൊടുക്കുക .