വേണ്ട ചേരുവകൾ
ഇഞ്ചി -2 കപ്പ്
പുളി വെള്ളം-2 കപ്പ്
എണ്ണ-3 സ്പൂൺ
കടുക്-1 സ്പൂൺ
ചുവന്ന മുളക്-2 എണ്ണം
ചെറിയ ഉള്ളി-5എണ്ണം
കറി വേപ്പില-2 തണ്ട്
കായപ്പൊടി-1 സ്പൂൺ
മുളക് പൊടി -1 സ്പൂൺ
മഞ്ഞൾ പൊടി -1 സ്പൂൺ
ശർക്കര -1 കപ്പ്
തയ്യാറാക്കുന്ന വിധം
ഇഞ്ചി ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന് ശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുക്കുക. ഇനി അതിലേയ്ക്ക് ഇഞ്ചി ഇട്ടുകൊടുത്തതിന് ശേഷം നല്ലപോലെ വറുത്തെടുക്കണം. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി തുടങ്ങിയവയും കുറച്ചു കറിവേപ്പിലയും ചേർത്ത് വീണ്ടും നന്നായി മൂപ്പിച്ചതിനു ശേഷം ഇതിലേയ്ക്ക് നല്ല കട്ടിയുള്ള പുളി ചേർത്തു കൊടുക്കണം. ഇനി ആവശ്യത്തിന് ഉപ്പും ശർക്കരയും ചേർത്ത് നന്നായിട്ട് കുറുക്കിയെടുക്കുക. അവസാനമായി ഇതിലേയ്ക്ക് കടുകും ചുവന്ന മുളകും കുറച്ച് ചെറിയ ഉള്ളിയും ആവശ്യത്തിനു കറിവേപ്പിലയും എണ്ണയിൽ വറുത്ത് ചേർത്ത് കൊടുക്കാവുന്നതാണ്.