+

റാഗി മസാല ദോശ തയ്യാറാക്കാം

റാഗി – 1 കപ്പ് ഉലുവ – 1 ടീസ്പൂൺ ചോറ് – 1/2 കപ്പ് മുതിര – 1/4 കപ്പ്

ആവശ്യമായ ചേരുവകൾ

റാഗി – 1 കപ്പ്
ഉലുവ – 1 ടീസ്പൂൺ
ചോറ് – 1/2 കപ്പ്
മുതിര – 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ജീരകം – 1 ടീസ്പൂൺ
ചെറിയ ഉള്ളി – 2 എണ്ണം

തയാറാക്കുന്ന വിധം

റാഗി, ഉലുവ, മുതിര തുടങ്ങിയവ നന്നായി കഴുകിയതിനു ശേഷം ചോറ് കൂടി ചേർത്ത് 5 മണിക്കൂർ കുതിരാൻ ഇടുക. അഞ്ച് മണിക്കൂറിനു ശേഷം മിക്സിയുടെ ഒരു ജാർ എടുത്തു അതിലേക്കു നേരത്തെ കുതിർത്തു വച്ച റാഗിക്കും മുതിരക്കും ഉലുവക്കും ഒപ്പം ഉപ്പും കൂടെ ചെറിയ ഉള്ളിയും ജീരകവും ഇട്ട് നന്നായി അരച്ച് 8 മണിക്കൂറോളം പൊങ്ങാൻ വയ്ക്കുക. എട്ട് മണിക്കൂറിനു ശേഷം നന്നായി പൊങ്ങി വന്ന മാവ് യോജിപ്പിച്ച ശേഷം ദോശ ചുട്ടുനോക്കൂ. ചൂടോടെ ചട്ണി കൂട്ടി വിളമ്പിയാൽ, നിങ്ങളുടെ ഇഷ്ട്ട വിഭവങ്ങളിലേക്ക് അതിവേഗം കയറിപ്പറ്റും, ഈ റാഗി മസാല ദോശ.

facebook twitter