+

സോഫ്റ്റും രുചികരവുമായ ദോശ തയ്യാറാക്കാം

  പച്ചരി- 2 കപ്പ്     ഉപ്പ്- ആവശ്യത്തിന്

ചേരുവകൾ

    പച്ചരി- 2 കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    ചുവന്നുള്ളി- 3-4 എണ്ണം
    ജീരകം- 2 ടീസ്പൂൺ
    തേങ്ങ ചിരകിയത്- 1/2 കപ്പ്
    വെള്ളം- 3 കപ്പ്
    വെളിച്ചെണ്ണ- 1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

    കഴുകി വൃത്തിയാക്കിയ പച്ചരി അൽപ്പം വെള്ളത്തിൽ നാല് മണിക്കൂർ കുതിർത്തു വെയ്ക്കാം.
    ശേഷം അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും, മൂന്നോ നാലോ ചുവന്നുള്ളിയും, രണ്ട് ടീസ്പൂൺ ജീരകവും, അൽപ്പം വെള്ളവും ഒഴിച്ച് അരച്ചെടുക്കാം.
    ഇതിലേയ്ക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഒരിക്കൽ കൂടി അരയ്ക്കാം.
    തേങ്ങ അരയ്ക്കുന്നതിനു മുമ്പോ ശേഷമോ ചേർക്കാം.
    അരച്ചെടുത്ത മാവിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും, രണ്ട് കപ്പ് വെള്ളവും ചേർത്ത് ഇളക്കി യോജിപ്പിക്കാം.
    ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം. 

facebook twitter