+

ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ച് സ്ട്രീറ്റ് സ്റ്റൈൽ ഫുഡ് തയ്യാറാക്കാം

ബാക്കി വന്ന ചപ്പാത്തി ഉപയോഗിച്ച് സ്ട്രീറ്റ് സ്റ്റൈൽ ഫുഡ് തയ്യാറാക്കാം

ചേരുവകൾ

    ചപ്പാത്തി
    തക്കാളി സോസ്
    സോയസോസ്
    ചില്ലി സോസ്
    എണ്ണ
    ഇഞ്ചി 
    വെളുത്തുള്ളി
    കാരറ്റ്
    ക്യാബേജ്
    ക്യാപ്സിക്കം


തയ്യാറാക്കുന്ന വിധം

    ബാക്കി വന്ന ചപ്പാത്തി നീളത്തിൽ മുറിച്ച് കഷ്ണങ്ങളാക്കാം. (ചപ്പാത്തിയില്ലെങ്കിൽ ഒരു കപ്പ് ഗോതമ്പ് പൊടി കുഴച്ചെടുത്ത് പരത്തി നീളത്തിൽ മുറിച്ചെടുക്കാം. ശേഷം വേവിച്ചെടുക്കാം.)
    ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി ചപ്പാത്തി വറുത്തെടുക്കാം.
    അതേ പാനിലേയ്ക്ക് അൽപ്പം വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ചേർത്തിളക്കാം.
    അൽപം കാബേജ്, കാരറ്റ്, ക്യാപ്സിക്കം എന്നിവ നീളത്തിൽ അരിഞ്ഞതു ചേർത്ത് വഴറ്റി മാറ്റി വെച്ചിരിക്കുന്ന ചപ്പാത്തിയും ചേർക്കാം. 
    തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ് എന്നിവ ആവശ്യാനുസരണം ചേർത്തിളക്കാം.
    ലഭ്യമെങ്കിൽ അൽപ്പം എള്ള് കൂടി ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. 
 

facebook twitter