ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും വീട്ടിൽ ഉണ്ടോ ? എങ്കിൽ തയ്യാറാക്കാം അടിപൊളി ചായക്കടി

12:20 PM Oct 15, 2025 | AVANI MV

 ചേരുവകൾ

    വലിയ സവാള – 1 എണ്ണം (അല്ലെങ്കിൽ മീഡിയം സൈസ് 2 എണ്ണം)

    ഉരുളക്കിഴങ്ങ് (വേവിക്കാത്തത്) – 1 എണ്ണം

    മുളകുപൊടി – 1 മുതൽ 1½ ടീസ്പൂൺ വരെ (കാശ്മീരി + എരിവ് മുളകുപൊടി മിക്സ്)

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

    ഗരംമസാലപ്പൊടി – ¼ ടീസ്പൂൺ

    മല്ലിയില – കുറച്ച് (അരിഞ്ഞത്)

    കറിവേപ്പില – കുറച്ച് (അരിഞ്ഞത്)

    ഇഞ്ചി – ചെറിയ കഷ്ണം (അരിഞ്ഞത്)

    അരിപ്പൊടി – ഏകദേശം 4 ടേബിൾസ്പൂൺ

    പൊരിക്കാൻ എണ്ണ – ആവശ്യത്തിന്

‍ തയ്യാറാക്കുന്ന വിധം

ചേരുവകൾ തയ്യാറാക്കൽ

    ഒരു പാത്രത്തിൽ സവാള കനം കുറച്ച് അരിഞ്ഞ് കൈകൊണ്ട് തിരുമ്മി വേർതിരിക്കുക.

    ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് രണ്ടുമൂന്ന് പ്രാവശ്യം വെള്ളത്തിൽ കഴുകി വെള്ളം പിഴിഞ്ഞ് ചേർക്കുക.

മസാല ചേർക്കൽ

    മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ഗരംമസാല, മല്ലിയില, കറിവേപ്പില, ഇഞ്ചി എന്നിവ ചേർക്കുക.

    എല്ലാം കൈകൊണ്ട് നന്നായി ഞെരടി മിക്സ് ചെയ്യുക.

മാവ് കുഴക്കൽ

    അരിപ്പൊടി കുറച്ച് വീതം ചേർത്ത് കുഴച്ച് സോഫ്റ്റ് മാവ് ഉണ്ടാക്കുക.

    ഉള്ളിയും ഉരുളക്കിഴങ്ങും ഇറക്കുന്ന വെള്ളം മാവ് ഒരുമിക്കാൻ മതിയാകും.

ഫ്രൈ ചെയ്യൽ

    മാവ് ചെറിയ ഷേപ്പുകളാക്കി ചൂടായ എണ്ണയിൽ ഇട്ട് മീഡിയം ഫ്ലെയിമിൽ പൊരിക്കുക.

    ഇരുവശവും ഗോൾഡൻ ബ്രൗൺ നിറം കിട്ടുന്നത് വരെ തിരിച്ചും മറിച്ചും പൊരിക്കുക.