അരക്കാൻ
ഉണക്കമുളക്
തേങ്ങ
കടുക്
കറി വയ്ക്കാൻ
തക്കാളി
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
കറിവേപ്പില
തൈര്
ഉപ്പ്
ആദ്യം ഉണക്കമുളകും തേങ്ങയും കടുകും അമ്മിക്കല്ലിൽ അരച്ചെടുക്കണം ഒരു മൺകലം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് ഉപ്പും ചേർത്ത് വഴറ്റാം ഇത് വേവുമ്പോൾ അരച്ച് തേങ്ങയും തൈരും ചേർത്ത് മിക്സ് ചെയ്യുക, പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്യാം, രുചികരമായ തക്കാളി കറി തയ്യാറായി