വേണ്ട ചേരുവകൾ
റവ - 1 കപ്പ്
പാൽ - 1/2 കപ്പ്
ശർക്കര - 1 കപ്പ് ( കാച്ചി കുറുക്കിയത്)
ഏലയ്ക്ക -3 എണ്ണം
പാളയംകോടന്‍ -2 എണ്ണം
സോഡ പൊടി - ഒരു നുള്ള്
വെളിച്ചെണ്ണ- ആവശ്യത്തിന്
നെയ്യ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
Trending :
ഒരു മിക്സിയുടെ ജാറിലേയ്ക്ക് റവയും പാലും ശർക്കരയും ഏലയ്ക്കയും പഴവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അതിലേയ്ക്ക് ഒരു നുള്ള് സോഡ പൊടിയും ചേർത്ത് മാറ്റിവെയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് അതിലേയ്ക്ക് നെയ്യിൽ വറുത്ത തേങ്ങ കൂടി ചേർത്ത് ഇളക്കി വയ്ക്കുക. ശേഷം ഉണ്ണിയപ്പ ചട്ടിയിൽ എണ്ണയും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ചൂടാക്കാന്‍ വയ്ക്കുക. ശേഷം മാവ് കോരി ഒഴിച്ച് ഉണ്ണിയപ്പം തയ്യാറാക്കാം.