വേണ്ട ചേരുവകൾ
പച്ചക്കായ അഞ്ചണ്ണം
മുളകുപൊടി ഒരു സ്പൂൺ
ഉപ്പ് അര സ്പൂൺ
കടലമാവ് 2 കപ്പ്
കാശ്മീരി മുളകുപൊടി അര സ്പൂൺ
കായപ്പൊടി കാൽ സ്പൂൺ
വെള്ളം ഒരു ഗ്ലാസ്
എണ്ണ 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
കടലമാവ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് മുളകുപൊടി, കായപ്പൊടി, കാശ്മീരി മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കുറച്ചു വെള്ളം എന്നിവ നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനു ശേഷം അടുത്തതായിട്ട് പച്ചക്കായയുടെ തോല് കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്തതിനു ശേഷം മാവിലേക്ക് മുക്കി എണ്ണയിലേക്ക് ഇട്ട് വറുത്ത് എടുക്കാവുന്നതാണ്.