
കണ്ണൂർ: കണ്ണൂർ പള്ളിക്കുന്നിലുള്ള സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരൻ മരിച്ചു.തൃശൂർ ചാവക്കാട് നാട്ടിക കുന്നത്ത് വീട്ടിൽ മനോഹരനാണ്(71)ഇന്ന് പുലർച്ചെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മരിച്ചത്.
ശ്വാസംമുട്ടൽ കാരണം ചികിൽസയിലായിരുന്നു.മകനെ കുത്തികൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി ശിക്ഷ അനുഭവിച്ചുവരികയാണ്.ഭാര്യ: ശാന്ത. ഒരു മകളുണ്ട്.