+

റിലീസായിട്ട് 20 ദിവസം, 500 കോടി കടന്ന് കാന്താര

റിലീസായിട്ട് 20 ദിവസം, 500 കോടി കടന്ന് കാന്താര


ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര: ചാപ്റ്റർ 1 തിയറ്ററുകളിൽ എത്തിയിട്ട് 20 ദിവസം പൂർത്തിയാകുകയാണ്. 20ാം ദിവസവും ചിത്രം ബോക്സ് ഓഫിസിൽ ശക്തമായ പ്രകടനം കാഴ്ചവെക്കുന്നു. 2025 ഒക്ടോബർ രണ്ടിന് റിലീസ് ചെയ്ത ചിത്രം ഇപ്പോൾ 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു.

ബോക്സ് ഓഫിസ് ട്രാക്കർ സാക്നിൽക്കിന്റെ കണക്കനുസരിച്ച്, ചിത്രം ആദ്യ 20 ദിവസം കൊണ്ട് ഏകദേശം 547 കോടി വരുമാനം നേടി. കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിലായി ചിത്രം ആദ്യ ദിവസം 61.85 കോടി നേടിയിരുന്നു. രണ്ടാം ആഴ്ച ആകെ 147.85 കോടിയാണ് ചിത്രം നേടിയത്. വരുമാനത്തിന്റെ ഏറ്റവും വലിയ പങ്ക് കന്നഡ പതിപ്പിൽ നിന്നാണ്.

ആദ്യ ദിനം കന്നഡയിൽ നിന്ന് 19.6 കോടിയും, തെലുങ്കിൽ നിന്ന് 13 കോടിയും, ഹിന്ദിയിൽ നിന്ന് 18.5 കോടിയും, തമിഴിൽ നിന്ന് 5.5 കോടിയും, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രത്തിന് ലഭിച്ചത്. 30 കോടി രൂപയുടെ മുൻകൂർ ബുക്കിങ്ങാണ് ചിത്രം നേടിയത്. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്.

കെ.ജി.എഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്റെയും നിര്‍മാതാക്കള്‍. ഹോംബലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂരും ചാലുവെ ഗൗഡയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അജനീഷ് ലോക്നാഥ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപ് ഛായാഗ്രഹണം നിർവഹിക്കുന്നു.
 

facebook twitter