കോട്ടയം: മീനടം ഗ്രാമപഞ്ചായത്തിലെ വികസനസദസ് ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായർ ഉദ്ഘാടനം ചെയ്തു. മീനടം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം അധ്യക്ഷത വഹിച്ചു. സംസ്ഥാനസർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ പി.ഡി. അരുണും ഗ്രാമപഞ്ചായത്തിന്റ വികസനനേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എസ്. രഞ്ജിത്തും അവതരിപ്പിച്ചു.
പഞ്ചായത്തിന്റെ വികസനത്തിന് കൂടുതൽ തനതുഫണ്ട് കണ്ടെത്തണം,പുതിയ വ്യവസായങ്ങൾ തുടങ്ങാൻ പറ്റുന്ന മാർഗ്ഗങ്ങൾ കണ്ടെത്തണം, പഞ്ചായത്തിൽ പൊതുശ്മശാനം നിർമിക്കണം, കാർഷിക വിപണന യൂണിറ്റ് വേണം തുടങ്ങിയ ആവശ്യങ്ങൾ ഓപ്പൺ ഫോറത്തിൽ ഉയർന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു വിശ്വൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഫിലിപ്പ്,ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ റജി ചാക്കോ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. സ്കറിയ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ലീൻ മാത്യു, പഞ്ചായത്ത് അംഗങ്ങളായ റജീനാ പ്രവീൺ,പ്രസാദ് നാരായണൻ, എബി ജോർജ്ജ്, അർജ്ജുൻ മോഹൻ, മഞ്ജു ബിജു, രമണി ശശിധരൻ, ലാലി വർഗീസ്, സിന്ധു റജികുമാർ,അസിസ്റ്റന്റ് സെക്രട്ടറി എസ്.ആർ. രഞ്ജിനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സന്തോഷ് വർക്കി, കെ.എസ്. രാജുഎന്നിവർ പങ്കെടുത്തു.