മുട്ട - 5
സവാള - 2
പച്ചമുളക് -2
കറിവേപ്പില
മുളകുപൊടി - 1 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
ഗരംമസാലപ്പൊടി - 1/4 ടീസ്‌പൂൺ
മല്ലിപ്പൊടി - 1/4 ടീസ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - 2
നാരങ്ങാനീര് - 1 ടീസ്പൂൺ
പെരുംജീരകം
ഉപ്പ് - ആവശ്യത്തിന്
റെസ്ക് പൊടിച്ചത്- ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ അൽപം എണ്ണയൊഴിച്ച് സവാള വഴറ്റാം.
വാടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ പച്ചമുളകും കറിവേപ്പിലയും ചേർക്കാം.
ശേഷം മുളകുപൊടി മഞ്ഞൾപ്പൊടി, ഗരംമസാല, മല്ലിപ്പൊടി, പെരുംജീരകം, പൊടിച്ചത് എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ ചെറിയ തീയിൽ വാട്ടാം.
ശേഷം ഉരുളക്കിഴങ്ങ് ഉടച്ചതും രണ്ടു ടേബിൾ സ്പൂൺ ചൂടുവെള്ളവും ചേർത്തു നന്നായി യോജിപ്പിച്ച് നാരങ്ങാനീരുമൊഴിച്ച് അഞ്ചു മിനിറ്റ് അടച്ചു വേവിക്കാം.
അതുകഴിഞ്ഞ് ചിരകിയെടുത്ത മുട്ട കിഴങ്ങിൽ ചേർത്തു യോജിപ്പിക്കാം. ചൂടാറുമ്പോൾ കട്ലറ്റ് രൂപത്തിലാക്കണം.
ഒരു മുട്ട അടിച്ചെടുത്തശേഷം തയാറാക്കിയ കട്ലറ്റ് മുട്ട മിശ്രിതത്തിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ മുക്കി ചൂടാക്കിയ എണ്ണയിൽ തീകുറച്ചുവച്ച് ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരാം