വേണ്ട ചേരുവകൾ
തണ്ണിമത്തൻ - പകുതി
പാല് - 1 കപ്പ്
കണ്ടൻസ്ഡ് മിൽക്ക് - 1/2 കപ്പ്
റോസ് സിറപ്പ് - 2 ടേബിൾസ്പൂൺ
ചിയ സീഡ്സ് (കുതിർത്തത്) - 2 ടേബിൾസ്പൂൺ
ഐസ് ക്യൂബുകൾ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ചിയ സീഡ്സ് കുറച്ച് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക (കുറഞ്ഞത് 15-20 മിനിറ്റ്).
2. തണ്ണിമത്തൻ ചെറുതായി കഷ്ണങ്ങളാക്കി ഒരു പാത്രത്തിൽ ഇടുക.
3. അതിലേക്കു റോസ് സിറപ്പ്, പാല്, കണ്ടൻസ്ഡ് മിൽക്ക്, കുതിർത്ത ചിയ സീഡ്സ് എന്നിവ ചേർത്ത് നന്നായി മിശ്രിതമാക്കുക.
4. ഒരു ബൗളിൽ കുറച്ച് ഐസ് ക്യൂബുകൾ ഇടുക.
5. തയ്യാറാക്കിയ മിശ്രിതം ഇതിലേക്ക് ഒഴിച്ച് ഗ്ലാസ്സുകളിൽ വിളമ്പുക