+

ദേശീയ കായിക ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ദേശീയ കായിക ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യ കാ​യി​ക സം​ഘ​ട​ന​ക​ളി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണം വ​രു​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് കൊ​ണ്ടു​വ​ന്ന ദേ​ശീ​യ കാ​യി​ക ബി​ൽ 2025ന് ​രാ​ഷ്‌​ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തോ​ടെ ബി​ൽ നി​യ​മ​മാ​യി. ബി​ഹാ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ച​ർ​ച്ച കൂ​ടാ​തെ​യാ​ണ് ​ആ​ഗ​സ്റ്റ് 11ന് ​ലോ​ക്സ​ഭ​യി​ലും 12ന് ​രാ​ജ്യ​സ​ഭ​യി​ലും ശ​ബ്ദ​​വോ​ട്ടോ​ടെ ബി​ൽ പാ​സാ​ക്കി​യ​ത്.

എ​ല്ലാ കാ​യി​ക ഫെ​ഡ​റേ​ഷ​നു​ക​ളെ​യും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഒ​രു ദേ​ശീ​യ കാ​യി​ക ബോ​ർ​ഡ് (എ​ൻ‌.​എ​സ്‌.​ബി) രൂ​പ​വ​ത്ക​രി​ക്കാ​ൻ നി​യ​മം അ​നു​ശാ​സി​ക്കു​ന്നു. സ​ർ​ക്കാ​റി​ൽ​നി​ന്ന് ഗ്രാ​ന്റു​ക​ളോ മ​റ്റു സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കു​ന്ന കാ​യി​ക ബോ​ർ​ഡു​ക​ളെ വി​വ​രാ​വ​കാ​ശ നി​യ​മ​പ​രി​ധി​യി​ൽ കൊ​ണ്ടു​വ​ന്നി​ട്ടു​മു​ണ്ട്. 

facebook twitter