കോഴിക്കോട് : കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം നടത്തുന്ന ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂൺ 10 വരെ സ്വീകരിക്കും.
ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനൽ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കേരള ഗവൺമെന്റ് അംഗീകാരമുള്ള മുഴുവൻസമയ കോഴ്‌സിന്റെ കാലാവധി ഒരു വർഷമാണ്.
മാധ്യമപ്രവർത്തനരംഗത്ത് മികച്ചതായി വിലയിരുത്തപ്പെടുന്ന കോഴ്‌സിൽ പ്രിന്റ് മീഡിയ, വിഷ്വൽ മീഡിയ (ടെലിവിഷൻ), ബ്രോഡ്കാസ്റ്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേണലിസം, ടെക്‌നിക്കൽ റൈറ്റിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ്, ഡോക്യുമെന്ററി (നിർമ്മാണം, സ്‌ക്രിപ്റ്റിംഗ്, എഡിറ്റിംഗ്) എന്നിവ കൂടാതെ ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), പേജ്‌മേക്കർ, ഇൻഡിസൈൻ, ഫോട്ടോഷോപ്പ് തുടങ്ങിയവയിലും പരിശീലനം നൽകും.
തിയറി ക്ലാസുകൾക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും പ്രസ്സ് ക്ലബിലെ മാധ്യമസംബന്ധമായ പരിപാടികളിൽ പങ്കെടുക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ലഭിക്കും. സാമ്പത്തിക
പിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്‌കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.പ്രായം 2025 ജൂൺ ഒന്നിന് 30 വയസ്സ് കവിയരുത്.
അപേക്ഷാഫീസ് 300/- രൂപ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ (www.icjcalicut.com) നൽകിയ ലിങ്ക് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ (NEFT) ആയോ, ഇ-പേമെന്റ് ആപ്പുകൾ വഴിയോ അടയ്ക്കാം