ആലപ്പുഴ:ആലപ്പുഴ ജില്ലക്ക് അനുവദിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സർജൻ തസ്തികയിലേക്കും, ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് ആരംഭിക്കുന്നതുമായ മൊബൈൽ സർജറി യൂണിറ്റിൽ പി ജി വെറ്റ് തസ്തികയിലേക്കും കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇൻറർവ്യൂ വഴി താൽക്കാലിക നിയമനം നടത്തുന്നു.
മേയ് 19ന് രാവിലെ 10.30 ന് ജില്ലാ കോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. വെറ്ററിനറി സയൻസിലെ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറിയ വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എന്നിവയാണ് വെറ്ററിനറി സർജന് വേണ്ട യോഗ്യതകൾ.
വെറ്ററിനറി സയൻസിലെ മാസ്റ്റർ ബിരുദം (സർജറി), കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് എന്നിവയാണ് പി ജി വെറ്റിന് വേണ്ട യോഗ്യതകൾ. ഫോൺ: 0477-2252431