+

നെഞ്ചെരിച്ചിൽ തടയാൻ വീട്ടുവൈദ്യം

നിങ്ങൾക്ക് വിട്ടുമാറാത്ത മലബന്ധം പ്രശ്‌നമുണ്ടെങ്കിൽ ദിവസവും കുക്കുമ്പർ കഴിക്കുക. ഇതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. മറുവശത്ത്, കുക്കുമ്പറിന്റെ പുറം തൊലിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് നാരുകൾ സ്ഥിരമായ മലവിസർജ്ജനം എളുപ്പമാക്കാൻ സഹായിക്കുന്നു.

നിങ്ങൾക്ക് വിട്ടുമാറാത്ത മലബന്ധം പ്രശ്‌നമുണ്ടെങ്കിൽ ദിവസവും കുക്കുമ്പർ കഴിക്കുക. ഇതിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. മറുവശത്ത്, കുക്കുമ്പറിന്റെ പുറം തൊലിയിൽ ലയിക്കാത്ത നാരുകൾ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് നാരുകൾ സ്ഥിരമായ മലവിസർജ്ജനം എളുപ്പമാക്കാൻ സഹായിക്കുന്നു.

ശരീരഭാരത്തെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക. കലോറി വളരെ കുറഞ്ഞ, ഫൈബർ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാൻ കഴിയും.

കണ്ണുകളുടെ വീക്കം കുറയ്ക്കുന്നതിനും കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത നിറം നീക്കം ചെയ്യുവാനും വെള്ളരിക്ക വട്ടത്തിന് അരിഞ്ഞ് കണ്ണിന് മുകളിൽ വയ്ക്കാം.

ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക. പൊട്ടാസ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയായ വെള്ളരിക്ക ചർമ്മത്തിന് അത്ഭുതകരമായ ഗുണങ്ങൾ നൽകും. അതിനായി വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്. കൂടാതെ ദിവസവും വെള്ളരിക്കയുടെ നീര് മുഖത്തിടുന്നത് ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കും.

പ്രമേഹരോഗികൾ വെള്ളരിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.

വെള്ളരിക്ക ദിവസവും  കഴിക്കുന്നത്  ഹൃദയത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ വെള്ളരിക്ക രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

നാരുകൾ അഥവാ ഫൈബറിന്റെ നല്ല ഉറവിടമാണ് വെള്ളരിക്ക. ഇതിലെ ഉയർന്ന ജലത്തിന്റെ അളവ് ദഹന ക്രമത്തിന് ഒരു മികച്ച സഹായമാണ്. വെള്ളരിക്കയിൽ അടങ്ങിയിട്ടുള്ള നാരുകൾ ഭക്ഷണം ദഹനനാളത്തിലൂടെ വേഗത്തിൽ കടന്നുപോകാൻ അനുവദിക്കുന്നു.

 ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി, അൾസർ, മലബന്ധം എന്നിവ ഒഴിവാക്കാൻ വെള്ളരിക്ക അടങ്ങിയ ലഘുഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഏറെ നല്ലതാണ്.

ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജലാംശം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ. അത് വെള്ളരിക്കയിലുണ്ട്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു  മാറാൻ വെള്ളരിക്ക ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

facebook twitter