+

ബംഗ്ളൂര് -മൈസൂര് ദേശിയ പാതയിൽ ഡിവൈഡറിലിടിച്ചു മറിഞ്ഞ കാറിൽ ബസിടിച്ച് അപകടം ; കണ്ണൂർ സ്വദേശിയായ ഒരു വയസുകാരന് ദാരുണാന്ത്യം, ആറു പേർക്ക് ഗുരുതര പരുക്ക്

ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലെ ചന്നപട്ടണയിൽ ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് ബസ് പാഞ്ഞുകയറി ഒരു വയസുകാരൻ മരിച്ചു. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു.

പേരാവൂർ : ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലെ ചന്നപട്ടണയിൽ ഡിവൈഡറിലിടിച്ച് മറിഞ്ഞ കാറിലേക്ക് ബസ് പാഞ്ഞുകയറി ഒരു വയസുകാരൻ മരിച്ചു. അപകടത്തിൽ ആറു പേർക്ക് പരുക്കേറ്റു. കണ്ണൂർ ജില്ലയിലെ കേളകത്തിനടുത്തെ കൊളക്കാട് കാരിച്ചിറയിൽ അതുൽ-അലീന ദമ്പതികളുടെ മകൻ കാർലോ ജോ കുര്യനാണ്  മരിച്ചത്.

കാർലോയുടെ അമ്മ അലീന (33), മൂത്ത മകൻ സ്റ്റീവ് (3), അലീനയുടെ അമ്മ റെറ്റി (57), ബന്ധുക്കളായ ആരോൺ (14), ആൽഫിൻ (16), കാർ ഡ്രൈവർ ആന്റണി (27) എന്നിവരെ ബെംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെ നാലു മണിക്കായിരുന്നു അപകടം. കണ്ണൂരിൽനിന്നു ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ, മഴയിൽ റോഡിലെ വെള്ളക്കെട്ടിൽ കയറിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. കാറോടിച്ചിരുന്ന ആന്റണി കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കുമ്പോൾ ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കാറിന് മുകളിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നിട്ടുണ്ട്.

facebook twitter