ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാം

02:50 PM Sep 12, 2025 | Kavya Ramachandran
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പതിവായി ചുണ്ടില്‍ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്. അതുപോലെ വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നതും ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും. അതുപോലെ പാൽ പാട ചുണ്ടിൽ പുരട്ടുന്നതും ചുണ്ടില്‍ ഈർപ്പം പകരാനും വരള്‍ച്ചയെ മാറ്റാനും സഹായിക്കും. 
ഷിയ ബട്ടറും ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. ഷിയ ബട്ടറില്‍ ആന്‍റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ ഗുണം ചെയ്യും. കറ്റാർവാഴയും ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും. ചുണ്ടുകളിൽ ജലാംശം നിലനിർത്താന്‍ കറ്റാർവാഴ ജെൽ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ​നല്ലതാണ്. ദിവസവും ചുണ്ടിൽ ഗ്ലിസറിന്‍ പുരട്ടുന്നതും ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ സഹായിക്കും. റോസ് വാട്ടർ പുരട്ടുന്നതും ചുണ്ടിലെ വരൾച്ച അകറ്റാൻ സഹായിക്കും. 
തേന്‍ ഒരു പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ്. അതിനാല്‍ ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ പുരട്ടുന്നതും നല്ലതാണ്. പഞ്ചസാരയും നല്ലൊരു സ്ക്രബറാണ്. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി വെളിച്ചെണ്ണയും അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യാം