+

മാലിദ്വീപ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി

നേരത്തെ മുഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെ 'ഇന്ത്യ ഔട്ട്' എന്ന പ്രചാരണം നടത്തുകയും ഇന്ത്യയോടുള്ള നയതന്ത്ര ബന്ധത്തില്‍ അകലം പാലിക്കുകയും ചെയ്തിരുന്നു

മാലിദ്വീപ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ജൂലൈ 25, 26 തീയതികളിലാണ് മാലദ്വീപിന്റെ സ്വാതന്ത്ര്യദിനാഘോഷം. ജൂലൈ 26 ന് നടക്കുന്ന മാലിദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷങ്ങളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായിരിക്കുമെന്നും പരസ്പര സഹകരണമുള്‍പ്പെട്ടെ വിവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


ഇന്ത്യയോടുള്ള മാലദ്വീപിന്റെ സമീപനത്തിലെ മാറ്റമായിട്ടാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം. നേരത്തെ മുഹമ്മദ് മുയിസു അധികാരമേറ്റതിന് പിന്നാലെ 'ഇന്ത്യ ഔട്ട്' എന്ന പ്രചാരണം നടത്തുകയും ഇന്ത്യയോടുള്ള നയതന്ത്ര ബന്ധത്തില്‍ അകലം പാലിക്കുകയും ചെയ്തിരുന്നു. ദ്വീപില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധം കൂടുതല്‍ വഷളായി. മെയ് മാസത്തോടെ ഇന്ത്യ സൈനിക പിന്മാറ്റം പൂര്‍ത്തിയാക്കി. പിന്നീട് ചൈനയുമായി മാലദ്വീപ് കൂടുതല്‍ അടുത്തു. 

എന്നാല്‍, ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലദ്വീപ് ഉപേക്ഷിച്ചതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായതോടെ രാജ്യത്തിന്റെ സാമ്പത്തിക രംഗം പ്രതിസന്ധിയിലായി. തുടര്‍ന്നാണ് നയം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചത്. 

facebook twitter