ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രോഗനിർണയ പരിശോധനകൾ നടത്തിവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു. രണ്ട് ദിവസം വിശ്രമിക്കാൻ അദ്ദേഹത്തോട് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.