+

വാഹന വ്യൂഹം നിര്‍ത്തി വഴിയില്‍ അപകടത്തില്‍പ്പെവരെ സഹായിച്ച് പ്രിയങ്ക ഗാന്ധി

പരിക്കേറ്റവരെ ആംബുലന്‍സില്‍  ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടര്‍ന്നത്.

യാത്രമദ്ധ്യേ വഴിയില്‍ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച് പരിക്കേറ്റവരെ പരിശോധിപ്പിച്ചു. പരിക്കേറ്റവരെ ആംബുലന്‍സില്‍  ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പ്രിയങ്ക ഗാന്ധി യാത്ര തുടര്‍ന്നത്. കരിപ്പൂരില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടത്. 

അതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇരയായവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പ്രിയങ്കാ ഗാന്ധി എം പി ആവശ്യപ്പെട്ടു.  മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്ക് മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കളക്ടറോട് ആവശ്യപ്പെട്ടു. കോഴിക്കോട് കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രിയങ്കാ ഗാന്ധി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

facebook twitter