+

ആ ചിത്രം പ്രമോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല ; സാമന്ത

തെന്നിന്ത്യൻ നായിക സാമന്തയുടെയും മുൻ ഭർത്താവ് നാഗചൈതന്യയും അഭിനയിച്ച തെലുങ്ക് ചിത്രം യേ മായ ചേസവേ റീ റിലീസിന് ഒരുങ്ങുകയാണ്. 15 വർഷം മുൻപ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം ജൂലൈ 18നാണ് റീ റിലീസിനൊരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തെന്നിന്ത്യൻ നായിക സാമന്തയുടെയും മുൻ ഭർത്താവ് നാഗചൈതന്യയും അഭിനയിച്ച തെലുങ്ക് ചിത്രം യേ മായ ചേസവേ റീ റിലീസിന് ഒരുങ്ങുകയാണ്. 15 വർഷം മുൻപ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം ജൂലൈ 18നാണ് റീ റിലീസിനൊരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നാഗ ചൈതന്യയയുമായി ഒന്നിക്കില്ലെന്ന് പറയുകയാണ് സാമന്ത. അത്തരത്തിലുള്ള വാർത്തകൾക്ക് മറുപടി നൽകുകയായിരുന്നു സാമന്ത. പ്രേക്ഷകർ അത് ആഗ്രഹിക്കുന്നുണ്ടെങ്കിലും തനിക്ക് അതിന് അനുസരിച്ച് ജീവിക്കാൻ സാധിക്കില്ലെന്നാണ് സാമന്ത പറഞ്ഞത്.

'യേ മായ ചേസവേ ആരുമായും ഞാൻ പ്രമോട്ട് ചെയ്യുന്നില്ല. ആ സിനിമ തന്നെ പ്രമോട്ട് ചെയ്യാൻ ഉദ്ദേശ്യമില്ല. എനിക്കറിയില്ല ഇതാരാണ് പറഞ്ഞ് പരത്തുന്നതെന്ന്. പ്രേക്ഷകർ അത് ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ ആ ആഗ്രഹത്തിന് അനുസരിച്ച് ജീവിതം നയിക്കാൻ കഴിയില്ലല്ലോ,' സാമന്ത പറഞ്ഞു.


ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 2010ൽ പുറത്തിറങ്ങിയ യേ മായ ചേസവേ വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. സിമ്പുവും തൃഷയും അഭിനയിച്ച തമിഴ് സിനിമയിൽ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു. എ ആർ റഹ്‌മാന്റെ സംഗീതവും കാർത്തിക്- ജെസ്സി പ്രണയകഥയും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. എക്കാലത്തെയും പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാൻ കാത്തിരിക്കുകയാണെന്നാണ് ആരാധകർ എക്സിൽ കുറിക്കുന്നത്. യേ മായ ചേസവേ എന്ന ചിത്രത്തിലാണ് സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിന് ശേഷം ഓട്ടോനഗർ സൂര്യ, മനം, മജിലി, മഹാനടി തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

facebook twitter