+

എങ്ങനെ ഉച്ചരിക്കണമെന്ന് മനസിലാകുന്നില്ല; കുഞ്ഞുങ്ങൾക്ക് ഇനി 'കിരാകിരാ' പേരൊന്നും ഇടേണ്ട!

കുട്ടികള്‍ക്ക്  വെറൈറ്റി പേരിടാൻ ആ​ഗ്രഹിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. കുട്ടികള്‍ക്ക് 'കിരാകിരാ'(മിന്നിത്തിളങ്ങുന്നത്) പേരൊന്നും ഇടേണ്ടെന്ന് രാജ്യത്തെ അച്ഛനമ്മമാരോട് പറഞ്ഞിരിക്കുകയാണ് ജപ്പാന്‍ ഭരണകൂടം.

തങ്ങളുടെ കുട്ടികള്‍ക്ക് ക്രിയാത്മകമായ പേരുവേണമെന്ന് നിര്‍ബന്ധമുള്ളവര്‍ ചില രസികന്‍ പേരുകള്‍ തിരഞ്ഞെടുക്കും. 'പിക്കാച്ചു', 'കിറ്റിചാന്‍' എന്നിങ്ങനെ പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ പേരുകളാണ് കൂടുതലും. ചൈനീസ് ഭാഷയില്‍നിന്ന് ഉരുത്തിരിഞ്ഞ കഞ്ചി എന്ന അക്ഷരങ്ങള്‍ ഉപയോഗിച്ച് ജാപ്പനീസ് ഭാഷയില്‍ നടത്തുന്ന ഇത്തരം പേരിടലുകളെയാണ് 'കിരാകിരാ' എന്ന് അധികാരികള്‍ വിളിച്ചത്.

കഞ്ചി ഉപയോഗിച്ചുള്ള പേരിന്റെ കൃത്യമായ ഉച്ചാരണം അധികാരികളെ മതാപിതാക്കള്‍ അറിയിച്ചിരിക്കണം. ജാപ്പനീസില്‍ അത് അസാധാരണമോ അനുചിതമോ ആണെങ്കില്‍ പേര് മാറ്റേണ്ടിവരും. കാരണം, എങ്ങനെ ഉച്ചരിക്കണമെന്ന് മനസ്സിലാകാത്ത ചില പേരുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കുമൊക്കെ കൊടുക്കുന്ന തലവേദന ചില്ലറയല്ലത്രേ.
 
facebook twitter