
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ആഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 37,400- 79,000 ശമ്പള സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.
യോഗ്യതയുള്ളവരുടെ അഭാവത്തിൽ 35,600-75,400, 31,100-66,800, 27,900-63,700, 26,500-60,700 എന്നീ സ്കെയിലിലുള്ള ജീവനക്കാരെയും പരിഗണിക്കും. അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫാറം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 35 വിലാസത്തിൽ മേയ് 24ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.