+

പുഡ്ഡിങ് എളുപ്പം തയ്യാറാക്കാം

ആദ്യം തന്നെ അരി കഴുകി ഒരു ഇലക്ട്രിക് റൈസ് കുക്കറിൽ വച്ച് അൽപ്പം വെള്ളമൊഴിക്കുന്നു. ഇതിനു മുകളിൽ ചോക്ലേറ്റ് ബാർ വയ്ക്കുന്നു. അൽപ്പം പീനട്ട്‌ ബട്ടറും കൂടി മുകളിൽ ചേർത്ത ശേഷം വേവിക്കുന്നു. അരി വെന്ത ശേഷം, എല്ലാം കൂടി നന്നായി ചേർത്ത് ഇളക്കുന്നു.  

ഇത് എടുത്ത് മുകളിൽ ബെറിയും മറ്റും ചേർത്ത് ഡിസർട്ടായി ഉപയോഗിക്കാം. അല്ലെങ്കിൽ അൽപം പാൽ ചേർത്ത് മിക്സിയിൽ അടിച്ച് തണുപ്പിച്ച് പുഡ്ഡിങ്ങായും കഴിക്കാം. കഴിക്കാൻ നേരം മുകളിൽ അൽപ്പം കൊക്കോ പൗഡർ വിതറാം.  

ഈ വിഭവം ഫിലിപ്പീൻസിലെ 'ചമ്പൊറാഡോ'യുമായി സാമ്യമുണ്ടെന്ന് കമൻറുകൾ കാണാം. മെക്സിക്കൻ വ്യാപാരികളാണ്‌ ചമ്പൊറാഡോ ഫിലിപ്പീൻസിൽ എത്തിച്ചത് എന്ന് ചരിത്രം പറയുന്നു. സ്റ്റിക്കി റൈസും കൊക്കോ ബീൻസ് കൊണ്ട് ഉണ്ടാക്കുന്ന ടാബ്ലയും ചേർത്താണ് ചമ്പൊറാഡോ തയ്യാറാക്കുന്നത്. ഇത് തണുപ്പിച്ചോ ചൂടോടെയോ കഴിക്കാം. അൽപ്പം പാലും പഞ്ചസാരയുമെല്ലാം ചേർത്ത്, പ്രാതൽ വിഭവമായാണ് ഇത് കഴിക്കുന്നത്. കൂടുതൽ രുചിക്കായി ഇതിനൊപ്പം പഴങ്ങളും നട്സുമെല്ലാം ചേർക്കാറുണ്ട്. അതല്ലെങ്കിൽ ബേക്കണിനൊപ്പം ചേർത്തും കഴിക്കുന്നു. വിറ്റാമിൻ എ, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമായ ചമ്പൊറാഡോ കാഴ്ചശക്തിയും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്ന പോഷകാഹാരമാണ്.
 
facebook twitter