+

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു ; ആരോഗ്യനില തൃപ്തികരം

പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു ; ആരോഗ്യനില തൃപ്തികരം

ചെന്നൈ : തമിഴ്‌നാട്ടിലെ പുതുച്ചേരിയിൽ അഞ്ച് വയസ്സുകാരിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ജിപ്മർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി നിലവിൽ ചികിത്സയിൽ തുടരുകയാണ്.

ശൈത്യകാലത്ത് സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടാറുള്ള പകർച്ചവ്യാധിയാണ് ഹ്യുമൻ മെറ്റന്യൂമോ വൈറസ് അഥവാ എച്ച്എംപിവിയെന്ന് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നു.

അതേ സമയം ഭൂരിഭാഗം പേരിലും ജലദോഷം പോലെ നേരിയ അണുബാധ മാത്രമാണുണ്ടാകുകയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ചൈനയിൽ ഉൾപ്പെടെ ആഗോളതലത്തിൽ എച്ച്എംപിവി പടരുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം വന്നിരിക്കുന്നത്.

facebook twitter