തൃശൂരിൽ വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുകള്‍ പുതുക്കാട് പൊലീസ് പിടികൂടി

02:05 PM Aug 15, 2025 |


തൃശൂർ: വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുകള്‍ പുതുക്കാട് പൊലീസ് പിടികൂടി .തൃശൂര്‍ വരന്തരപ്പിള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അനു ട്രാവല്‍സ്, ഭുവനേശ്വരിയമ്മ എന്നീ സ്വകാര്യ ബസുകള്‍ക്കെതിരെയാണ്  പോലീസ് നടപടിയെടുത്തത്. തലോര്‍ ദീപ്തി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്നും വിദ്യാര്‍ത്ഥികളെ കയറ്റാതെ ഇരിക്കുന്നുവെന്നും കാട്ടി കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോഷി കണ്ണൂക്കാടന്‍ മുഖേന നല്‍കിയ പരാതിയിലാണ് നടപടി. ഇരു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

 പിഴയീടാക്കിയ ശേഷം ഉച്ചയോടെയാണ് വാഹനം തിരികെ നല്‍കിയത്. വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരെ പൊലീസ് താക്കീത് നല്‍കി. അശ്രദ്ധമായി വാഹനമോടിച്ച് അപകട സാഹചര്യമുണ്ടാക്കിയതിന് അനു ട്രാവല്‍സിനെതിരെ വരന്തരപ്പിള്ളി സ്വദേശിയായ യുവാവ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.