
കോട്ടയം പുളിങ്കുന്ന് സ്വദേശി സുരേഷ് കുമാറിന്റെ മരണം കൊലപാതകം. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റിലായി. കുന്നുമ്മ സ്വദേശികളായ യദു(22), ഹരികൃഷ്ണന്(23) എന്നിവരാണ് അറസ്റ്റിലായത്. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് കണ്ടെത്തല്‍.
മുന്‍ വൈരാഗ്യമാണ് കൊലപാതക കാരണം. നിരന്തരം കളിയാക്കുന്നതിലും ജാതി വിളിച്ച് അധിക്ഷേപിച്ചതിലുമുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഈ മാസം 2-ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സുരേഷ് മരിച്ചത്. മസ്തിഷ്ക അണുബാധയെ തുടര്‍ന്നായിരുന്നു മരണം.
മര്‍ദ്ദനത്തില്‍ തലക്കേറ്റുണ്ടായ ക്ഷതം പിന്നീട് മസ്തിഷ്ക അണുബാധയായി മാറിയെന്നാണ് കണ്ടെത്തല്‍.