രുചികരമായ മത്തങ്ങ എരിശ്ശേരി തയ്യാറാക്കിയാലോ

05:50 AM Jan 07, 2025 | AVANI MV

ചേരുവകൾ 

മത്തങ്ങാ – അര കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്

വന്‍പയര്‍ – 100 ഗ്രാംmathanga erissery

Trending :

മുളക് പൊടി – അര ചെറിയ സ്പൂണ്‍

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

അര മുറി തേങ്ങ തിരുമ്മിയത്‌

കുഞ്ഞുള്ളി – 5

ജീരകം – കാല്‍ ടി സ്പൂണ്‍

വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍

കടുക് – കാല്‍ ടി സ്പൂണ്‍

വറ്റല്‍ മുളക് – 4 രണ്ടായി മുറിച്ചത്

വേപ്പില – ഒരു തണ്ട്

തിരുമ്മിയെടുത്ത തേങ്ങ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം 

1)    കഴുകി വൃത്തിയാക്കിയ മത്തങ്ങാ മുളകു പൊടിയും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക .

2)   വന്‍പയര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക .


3)   മത്തങ്ങാ കഷണങ്ങള്‍ നല്ലതുപോലെ വെന്ത ശേഷം ,ഒരു തവി കൊണ്ട് ഉടച്ചെടുകുക.വന്‍പയര്‍ വേവിച്ചെടുത്തത് ഈ കഷണങ്ങളുമായി യോജിപ്പിക്കുക .

4)   തേങ്ങ ഉള്ളി ,ജീരകം ഇവ ചേര്‍ത്ത് തരു തരിപ്പായി അരചെടുകുക .ഈ അരപ്പ് മുകളില്‍ പറഞ്ഞ മത്തങ്ങാ – വന്‍പയര്‍ മിശ്രിതവുമായി ചേര്‍ത്തിളക്കി ഒന്ന് ചൂടായി (തിളക്കരുത് ) വരുമ്പോളേക്കും തീ അണച്ച് വാങ്ങി വെക്കുക. ഉപ്പു ക്രമീകരിക്കുക .