പുന്നപ്ര ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സലര്‍ നിയമനം; വേഗം അപേക്ഷിച്ചോളൂ

05:07 PM Sep 07, 2025 | Kavya Ramachandran


പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടവരും കൗണ്‍സിലിങില്‍ പ്രവൃത്തി പരിചയമുള്ള സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരുമാകണം (പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ മാത്രം മറ്റു വിഭാഗക്കാരെ പരിഗണിക്കും).

20,000 രൂപയാണ് പ്രതിമാസ ഓണറേറിയം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തില്‍ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം.


അപേക്ഷാ മാതൃക Scdd Alappuzha എന്ന ഫേസ്ബുക്ക് പേജിലും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജി എം ആര്‍ എസ് പുന്നപ്ര, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15 വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0477- 2252548.