+

ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിന്‍; റഷ്യയും പിന്മാറണമെന്ന് ട്രംപ്

ഡോണള്‍ഡ് ട്രംപുമായി പുടിന്‍ 50 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചെന്നാണ് അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേഷ്ടാവ് അറിയിച്ചത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുവരും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

 പുടിന്‍ ഫോണില്‍ ഡോണാള്‍ഡ് ട്രംപിനെ ബന്ധപ്പെടുകയും പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയുമുണ്ടായി. പ്രധാനമായും അദ്ദേഹത്തിന് നന്നായി അറിയാവുന്ന ഇറാനെക്കുറിച്ചാണ് പുടിന്‍ സംസാരിച്ചതെന്നും സംഭാഷണം ദീര്‍ഘനേരം നീണ്ടെന്നുമാണ് വൈറ്റ് ഹൗസ് അറിയിച്ചത്. ഇത് സംബന്ധിച്ച് ട്രംപ് കുറിച്ചത് ഇപ്രകാരമാണ്,'ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിക്കണമെന്ന് ഞാന്‍ കരുതുന്നത് പോലെ തന്നെ അദ്ദേഹവും കരുതുന്നു, റഷ്യയും യുദ്ധം അവസാനിക്കണമെന്ന് ഞാന്‍ അറിയിച്ചു.'

ഡോണള്‍ഡ് ട്രംപുമായി പുടിന്‍ 50 മിനിറ്റ് നേരം ഫോണില്‍ സംസാരിച്ചെന്നാണ് അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേഷ്ടാവ് അറിയിച്ചത്


 

facebook twitter