+

പുഴക്കല്‍ ഹൈസണ്‍ മോട്ടോഴ്‌സില്‍ കവര്‍ച്ചാ ശ്രമം:അന്വേഷണം പുരോഗമിക്കുന്നു

പുഴക്കല്‍ ഹൈസണ്‍ മോട്ടോഴ്‌സില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും സിറ്റി പോലീസ് അറിയിച്ചു.

തൃശൂര്‍: പുഴക്കല്‍ ഹൈസണ്‍ മോട്ടോഴ്‌സില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. പ്രതികള്‍ തമിഴ്‌നാട് സ്വദേശികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും സിറ്റി പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ടാറ്റ മോട്ടോഴ്‌സ് ഷോറൂം പുഴക്കല്‍ ഹൈസണ്‍ ഷോറൂമില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഓട്ടോറിക്ഷയില്‍ എത്തിയ നാലംഗ സംഘം സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം കവര്‍ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഷോറൂമില്‍ പണം സൂക്ഷിച്ചിരുന്ന സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് മൂലം വന്‍കവര്‍ച്ച നടന്നില്ല. ഷോ റൂമിലെ ഗ്ലാസുകളും മറ്റും പ്രതികള്‍ തല്ലിത്തകര്‍ത്തിരുന്നു. തമിഴ് കലര്‍ന്ന മലയാളമാണ് പ്രതികള്‍ സംസാരിച്ചിരുന്നത് എന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. സിസിടി.വി. ദൃശ്യങ്ങളില്‍നിന്നും തെളിവായി പ്രതികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചതെന്നു പോലീസ് പറയുന്നു.
 

facebook twitter