തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ എവിടെയെങ്കിലും പോകട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടിൽ മാറ്റമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ മാധ്യമങ്ങൾ പ്രതികരണമാരായുകയായിരുന്നു.
അൻവറിനെറ കാര്യം ഞങ്ങൾ നേരത്തെ വിട്ടതാണ്. അൻവറുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പിന്നെ, അൻവർ ഡി.എം.കെയിൽ പോകുമോ, ടി.എം.സിയിൽ പോകുമോ എന്ന ചോദ്യത്തിന് ഒരുത്തരമെയുള്ളൂ. അദ്ദേഹം യു.ഡി.എഫിലാണുള്ളതെന്നാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിനിടെ, പി.വി. അൻവറിനെ തൃണമൂൽ കോൺഗ്രസ് കേരള ഘടകം സംസ്ഥാന കൺവീനറായി പ്രഖ്യാപിച്ചു.
Trending :