ഖത്തര്‍ എയര്‍വേസിന് റെക്കോര്‍ഡ് ലാഭം

01:59 PM May 21, 2025 | Suchithra Sivadas

2024 25 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് ലാഭം നേടി ഖത്തറിന്റെ ദേശീയ എയര്‍ലൈന്‍ കമ്പനിയായ ഖത്തര്‍ എയര്‍വേസ്. കമ്പനി പുറത്തുവിട്ട സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം 785 കോടി റിയാലിന്റെ ലാഭമാണ് ഖത്തര്‍ എയര്‍വേസ് സ്വന്തമാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 179 കോടിയാണ് ലാഭത്തിലെ വര്‍ധന. 
മുന്‍ വര്‍ഷത്തേക്കാള്‍ 28 ശതമാനത്തിന്റെ കുതിപ്പ് രേഖപ്പെടുത്തി.

ഖത്തര്‍ എയര്‍വേസ് ഗ്രൂപ്പിന് കീഴിലെ യാത്രാ വിമാനം മുതല്‍ കാര്‍ഗോ, കാറ്ററിങ്, ഡ്യൂട്ടി ഫ്രീ തുടങ്ങിയ വിഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കാര്‍ഗോ സര്‍വീസില്‍ 17 ശതമാനം വരുമാന വര്‍ധനവുണ്ടായി. കോവിഡിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണിത്.