+

ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ ഡിസംബര്‍ 7 മുതല്‍ കതാറയില്‍

ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ഫെസ്റ്റിവല്‍(ക്യു.ഐ.എ.എഫ്) ഡിസംബര്‍ 7 മുതല്‍ 12 വരെ നടക്കും.

ഈ വര്‍ഷത്തെ ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ഫെസ്റ്റിവല്‍(ക്യു.ഐ.എ.എഫ്) ഡിസംബര്‍ 7 മുതല്‍ 12 വരെ നടക്കും. കതാറയിലെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ വേദിയാകുന്ന ഫെസ്റ്റിവലില്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള 450-ലധികം കലാകാരന്മാര്‍ പങ്കെടുക്കും. മാപ്സ് ഇന്റര്‍നാഷണലുമായി സഹകരിച്ച് കതാറയാണ് ഫെസ്റ്റിവലിന്റെ ഏഴാമത് പതിപ്പ് സംഘടിപ്പിക്കുന്നത്.

'കലയിലെ സുസ്ഥിരതയും നവീകരണവും'' എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് ഞായറാഴ്ച നടന്ന പത്രസമ്മേളനത്തില്‍ കതാറ ജനറല്‍ മാനേജര്‍ പ്രൊഫ. ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി അറിയിച്ചു. ഡിസംബര്‍ 8 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന 'സാംസ്‌കാരിക സായാഹ്നം', ഡിസംബര്‍ 8, 9 തീയതികളില്‍ അന്താരാഷ്ട്ര കലാകാരന്മാര്‍ നടത്തുന്ന സംവേദനാത്മക വര്‍ക്ക്ഷോപ്പുകള്‍, ഡിസംബര്‍ 9 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന കലാ സമ്മേളനം, ഡിസംബര്‍ 10 ന് രാത്രി 8 മണിക്ക് വിവിധ കലാകാരന്മാര്‍, നേതാക്കള്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ഒന്നിക്കുന്ന 'കള്‍ച്ചറല്‍ ഡിന്നര്‍' എന്നിവയാണ് ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ 2025 ന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

facebook twitter