ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത

03:01 PM Jan 06, 2025 | Suchithra Sivadas

ഖത്തറില്‍ ചൊവ്വാഴ്ച മുതല്‍ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്യും. നേരിയ മഴ ചിലയിടങ്ങളില്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


ചൊവ്വാഴ്ച തുടങ്ങുന്ന മഴ വാരാന്ത്യം വരെ തുടരും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ കാലാവസ്ഥ അപ്ഡേറ്റുകള്‍ നോക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 

Trending :