ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഖത്തറിനുള്ള യാത്രക്കാര്‍ക്ക് പ്രത്യേക സ്വീകരണം നല്‍കി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സാണ് എയര്‍പോര്‍ട്ടില്‍ യാത്രകാര്‍ക്ക് സ്വീകരണം ഒരുക്കിയത് . ഇതിന്റെ ഭാഗമായി ഇവിടെ നിന്നുള്ള ആളുകളുടെ പാസ്പോര്‍ട്ടില്‍ 'യുഎഇ- ഖത്തര്‍, എല്ലാ വര്‍ഷവും നിങ്ങള്‍ക്ക് നന്മകള്‍ നേരുന്നു' എന്ന പ്രമേയത്തിലുള്ള സ്റ്റാമ്പ് പതിപ്പിച്ചു.
കൂടാതെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ പ്രത്യേകം അലങ്കരിക്കുകയും സ്മാര്‍ട്ട് ഗേറ്റുകള്‍ ഖത്തര്‍ പതാകയുടെ നിറമായ മറൂണ്‍ കളറില്‍ പ്രകാശിപ്പിക്കുകയും ചെയ്തു. ഗള്‍ഫ് സഹകരണ കൗണ്‍സിന്റെ ( ജിസിസി ) കുടക്കിയിലുള്ള രണ്ട് സഹോദര രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രത്യേകം എടുത്തു കാണിക്കുന്നതായിരുന്നു ആഘോഷ പരിപാടികള്‍.
Trending :