+

ഹമാസ് അംഗങ്ങളെ ഖത്തര്‍ പുറത്താക്കണം ; നെതന്യാഹു

ഹമാസ് പോളിറ്റ്ബ്യൂറോ അംഗങ്ങളെ പുറത്താക്കാന്‍ ഖത്തര്‍ തയ്യാറാവണം.

ഹമാസ് നേതാക്കള്‍ക്ക് നേരെ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു. സെപ്തംബര്‍ 11 ലെ ഭീകരാക്രണത്തെ തുടര്‍ന്ന് യുഎസ് നടത്തിയ തിരിച്ചടിക്ക് സമാനമാണ് ഇസ്രായേല്‍ നടപടിയെന്നാണ് നെതന്യാഹുവിന്റെ വിശദീകരണം.
ഹമാസ് പോളിറ്റ്ബ്യൂറോ അംഗങ്ങളെ പുറത്താക്കാന്‍ ഖത്തര്‍ തയ്യാറാവണം. അല്ലെങ്കില്‍ അവരെ നീതിക്ക് മുന്നില്‍ കൊണ്ടുവരണം. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങളത് ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു. സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തെ തുടര്‍ന്ന് യുഎസ് എന്താണ് ചെയ്തതെന്ന് നെതന്യാഹു ചോദിച്ചു. ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങുമെന്നാണ് യുഎസ് അറിയിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രമേയം പാസാക്കുകയും ചെയ്തു. ഹമാസിന് അഭയം നല്‍കുന്നതും അവര്‍ക്ക് പണം നല്‍കുന്നതും ഖത്തറാണെന്നും നെതന്യാഹു ആരോപിച്ചു.
അല്‍ഖ്വയിദ ഭീകരര്‍ക്കെതിരെ അഫ്ഗാനിസ്താനില്‍ യുഎസ് ചെയ്തത് തന്നെയാണ് ഞങ്ങളും ചെയ്യുന്നത്. പാകിസ്താനില്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ യുഎസ് നടപടിയെ അഭിനന്ദിച്ച ചില രാജ്യങ്ങളാണ് ഇപ്പോള്‍ ഇസ്രയേലിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Trending :
facebook twitter