ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ച് കുപ്രചാരണങ്ങൾ നടത്തി ; വിശദീകരണം ആവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന് നോട്ടീസ്

03:30 PM Jan 12, 2025 | Neha Nair

പട്ന: ചോദ്യപേപ്പർ ചോർച്ചയെ സംബന്ധിച്ച് കുപ്രചാരണങ്ങൾ നടത്തി എന്നാരോപിച്ച് ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോറിന് നോട്ടീസ്. ഒപ്പം യൂട്യൂബരായ ഫൈസൽ ഖാൻ എന്നയാൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബിഹാർ പബ്ലിക്ക് സർവീസ് കമ്മീഷനാണ് നോട്ടീസ് നൽകിയത്.

പരീക്ഷകളെപ്പറ്റി കുപ്രചാരണം നടത്തിയതിനാണ് ഇരുവർക്കും നോട്ടീസ് ലഭിച്ചിരിക്കുന്നത്. കമ്മീഷനെ മനഃപ്പൂർവം അപമാനിക്കാനായി മോശം പ്രയോഗങ്ങൾ നടത്തി എന്നും ഇരുവർക്കും നൽകിയ നോട്ടീസിലുണ്ട്. ഉന്നയിച്ച വാദങ്ങൾക്ക് തെളിവ് ഹാജരാക്കാനും അല്ലെങ്കിൽ നിയമനടപടി നേരിടാനുമാണ് ഫൈസൽ ഖാന് ലഭിച്ച നോട്ടീസിൽ പറയുന്നത്.

പ്രശാന്ത് കിഷോറിനോട്, ബിഹാറിലെ ഗവൺമെൻ്റ് ജോലികൾ ഒരു കോടി രൂപയ്ക്ക് വിൽക്കുകയാണ് എന്ന വാദത്തിന്റെ സത്യാവസ്ഥ തെളിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവന്നേക്കുമെന്നും മുന്നറിയിപ്പ്.