വേഗത്തിൽ ഉണ്ടാക്കാവുന്ന ഒരു പലഹാരമിതാ

04:15 PM Jul 16, 2025 | Kavya Ramachandran

1. മൈദ – 500 ഗ്രാം

2.സോഡാപ്പൊടി – കാൽ ചെറിയ സ്പൂൺ

3.മുട്ട അടിച്ചത് – മൂന്ന്

4.പഞ്ചസാര പൊടിച്ചത് – രണ്ടു കപ്പ്

നെയ്യ് – ഒരു വലിയ സ്പൂൺ

പാൽ – ഒരു വലിയ സ്പൂൺ

വനില എസൻസ് – അര സ്പൂൺ

ഏലക്കായ് പൊടിച്ചത് – അഞ്ച്

പാകം ചെയ്യുന്ന വിധം

മൈദയും സോഡാപ്പൊടിയും യോജിപ്പിച്ച് ഇടഞ്ഞു വയ്ക്കുക. മുട്ട നന്നായി അടിച്ച് നാലാമത്തെ ചേരുവ ചേർത്തിളക്കുക. ഇതിലേക്കു ഇടഞ്ഞു വച്ചിരിക്കുന്ന മൈദ ചേർത്തു ചപ്പാത്തിക്കു കുഴയ്ക്കുന്നതു പോലെ നന്നായി കുഴച്ച് നനഞ്ഞ തുണികൊണ്ട് മൂടിവയ്ക്കുക. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ചു കനത്തിൽ പരത്തി ചതുരക്കഷണങ്ങളാക്കി മുറിക്കുക. ഓരോ കഷണത്തിന്റെയും ഓരോ മൂല നടുക്കു നിന്നു താഴോട്ടു പിളർത്തി ഇതളുപോലെയാക്കണം. എണ്ണ ചൂടാക്കി അതിൽ വറുത്തു കോരിയെടുക്കുക. ഈ കേക്ക് രണ്ടു മാസത്തോളം കേടാകാതെ സൂക്ഷിക്കാം