കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കുടുംബം.
പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്കാത്തതിനെതിരെയാണ് കുടുംബവും സര്‍ക്കാരും അപ്പീല്‍ നല്‍കുക.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. സിബിഐയുടെ ഭാഗത്തുനിന്ന് അന്വേഷമത്തില്‍ വേണ്ടത്ര ഇടപെടല്‍ ഉണ്ടായില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.